കെ എം സി സി സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സി മലപ്പുറം മണ്ഡലം കമ്മിറ്റി സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. സംസ്ഥാന അഡൈ്വസറി വൈസ് ചെയര്‍മാന്‍ സി വി ഖാലിദ് തിരൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

സംസ്ഥാന സെക്രട്ടറി അലി മൊറയൂര്‍, സാമൂഹ്യ സുരക്ഷാ പദ്ധതി ജനറല്‍ കണ്‍വീനര്‍ ഹകീം കാപ്പന്‍ എന്നിവര്‍ക്കുള്ള മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, ജനറല്‍ സെക്രട്ടറി സലിം നാലകത്ത് എന്നിവര്‍ കൈമാറി.

മണ്ഡലം കമ്മിറ്റി നടത്തുന്ന ആറാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ ജനറല്‍ സെക്രട്ടറി അക്ബര്‍ മങ്കട നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് അസ്ലം ബംഗാളത് അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image

ജനറല്‍ സെക്രട്ടറി ജംഷീര്‍ ചാക്കിങ്ങാത്തൊടി സ്വാഗതവും സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, സെക്രട്ടറി സലിം നാലകത്ത്, ട്രഷറര്‍ പി എസ് എം ഹുസൈന്‍, ജില്ലാ സെക്രട്ടറി അക്ബര്‍ വേങ്ങശ്ശേരി, ട്രഷറര്‍ റഫീഖ് പള്ളിയാളി, അലി മൊറയൂര്‍, ഹകീം കാപ്പന്‍, മുനീര്‍ മലപ്പുറം എന്നിവര്‍ സംസാരിച്ചു. സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു ആഷിഖ് ടി വി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!