തുര്‍ക്കിയിലും സിറിയയിലും ഖത്തറിന്റെ അടിയന്തര സഹായമെത്തിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ റെഡ് ക്രസന്റിന്റെയും ഖത്തര്‍ ചാരിറ്റിയുടെയും സഹകരണത്തോടെ ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് ഭൂകമ്പം ബാധിച്ച തുര്‍ക്കിയിലും സിറിയയിലും മൂന്ന് വിമാനങ്ങളില്‍ 108 ടണ്‍ അടിയന്തര സഹായം എത്തിച്ചു. ഖത്തര്‍ അമിരി എയര്‍ഫോഴ്‌സ് വഴിയാണ് ദുരിതാശ്വാസ സഹായം എത്തിച്ചത്.

city exchange

ഇതുവരെ 12,000 പേരുടെ ജീവന്‍ അപഹരിച്ച ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് തുര്‍ക്കിക്കും സിറിയയ്ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കാനുള്ള അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദ്ദേശത്തിന്റെ നടപ്പാക്കലാണ് പദ്ധതി.

  • തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള ഉപകരണങ്ങളും 120 ഉദ്യോഗസ്ഥരും 12 വാഹനങ്ങളും
  • 3 ഫീല്‍ഡ് ആശുപത്രികളും ഒരു സംയോജിത പ്രഥമശുശ്രൂഷ മെഡിക്കല്‍ ടീമും
  • മാനുഷിക സഹായം, ഭക്ഷണം, ശീതകാല വസ്ത്രങ്ങള്‍
  • കുടുംബ കൂടാരങ്ങളും വൈദ്യസഹായവും

തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പം ബാധിച്ചവര്‍ക്കായി ഖത്തര്‍ 10,000 മൊബൈല്‍ വീടുകളും അനുവദിച്ചിട്ടുണ്ട്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!