ദോഹയില്‍ നിന്ന് മദീനയിലേക്ക് നേരിട്ട് സര്‍വീസുമായി ഫ്‌ളൈനാസ് വ്യാഴാഴ്ച മുതല്‍

Web Desk
1 Min Read

ദോഹ: ആഴ്ചയില്‍ രണ്ട് സര്‍വീസുകളുമായി ഫ്‌ളൈനാസ് ദോഹയില്‍ നിന്നും മദീനയിലേക്ക് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുന്നു. വ്യാഴം, ശനി ദിവസങ്ങളിലാണ് ഫ്‌ളൈനാസ് സര്‍വീസ്.

city exchange

രാവിലെ ഏഴരയ്ക്ക് മദീനയില്‍ നിന്നും പുറപ്പെട്ട് 9.45ന് ദോഹയിലെത്തുന്ന വിമാനം 10.45ന് ദോഹയില്‍ നിന്നും പുറപ്പെട്ട് ഉച്ചക്ക് 1.05ന് മദീനയിലെത്തും.

ഒക്ടോബര്‍ 30 മുതല്‍ ബുധനാഴ്ചകളിലും സര്‍വീസ് ഉള്‍പ്പെടുത്തി ആഴ്ചയില്‍ മൂന്ന് സര്‍വീസുകളായി ഉയര്‍ത്തും. എയര്‍ബസ്സിന്റെ ഏറ്റവും പുതിയ ശ്രേണിയില്‍പ്പെട്ട എയര്‍ബസ് നിയോ വിമാനങ്ങളാണ് ഫ്‌ളൈനാസ് ഈ റൂട്ടില്‍ ഉപയോഗിക്കുന്നത്.

നിലവില്‍ പ്രതിദിനം ദോഹയില്‍ നിന്ന് റിയാദിലേക്ക് രണ്ടം ജിദ്ദയിലേക്ക് ഒന്നും സര്‍വീസുകളാണ് ഫ്‌ളൈനാസിനുള്ളത്. ജിദ്ദയിലേക്കുള്ള രണ്ടാമത്തെ സര്‍വീസ് ഒക്ടോബര്‍ 27ന് ആരംഭിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!