

ദോഹ: അത്യാവശ്യ സാധനങ്ങളുടെ ഹോള്‍സെയില്‍ റീട്ടയില്‍ ഡെലിവറി ആപ്പ് ആയ ഹലോ ഫൈസി കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നഹെല്‍ത്ത് പാക്ക് പുറത്തിറക്കി. ദോഹ ഹിലാലിലെ ഹലോ ഫൈസിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഏഷ്യന്‍ മെഡിക്കല്‍ സെന്ററിലെ ജനറല്‍ പ്രാക്ടീഷണര്‍ ഡോ. ആലിയ ഫാത്തിമ ഹലോ ഫൈസി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് ഫൈസിക്ക് ഹെല്‍ത്ത് പാക്ക്നല്‍കി ലോഞ്ച് ചെയ്തു.

ഖത്തര്‍ കെ എം സി സി താനൂര്‍ മണ്ഡലം സെക്രട്ടറി ടി പി മുബാറക് മുഖ്യതിഥിയായിരുന്നു. ചടങ്ങില്‍ ഹലോ ഫൈസി അഡ്മിന്‍ സെക്രട്ടറി സുനിജ സാലി സ്വാഗതം ആശംസിച്ചു.
ഖത്തര്‍ കെ എം സി സി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍, യൂസഫ് പാരപറമ്പില്‍, ഷാഫി ഹാജി, ടി പി ജാഫര്‍, ഹനീഫ പൊന്മുണ്ടം എന്നിവര്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ചു ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു.
