കെ എന്‍ എം ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി അന്തരിച്ചു

Web Desk
1 Min Read

കോഴിക്കോട്: കെ എന്‍ എം ജനറല്‍ സെക്രട്ടറിയും കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ എം മുഹമ്മദ് മദനി (79) അന്തരിച്ചു. മയ്യത്ത് നമസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30ന് സൗത്ത് കൊടിയത്തൂര്‍ മസ്ജിദുല്‍ മുജാഹിദീന്‍ ഗ്രൗണ്ടില്‍ നടക്കും.

city exchange

കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നു മദനി. സ്‌കൂള്‍ അധ്യാപകനായും പിന്നീട് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളെജിലും അധ്യാപകനായി ജോലി ചെയ്തു. പുളിക്കല്‍ മദീനത്തുല്‍ ഉലൂം പ്രിസിപ്പിലായി റിട്ടയര്‍ ചെയ്ത മദനി എടവണ്ണ ജാമിഅ നദ്വിയ്യയില്‍ പ്രിന്‍സിപ്പല്‍ ആയി ജോലി ചെയ്തു. ദീര്‍ഘകാലം ഐ എസ് എം സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട് ഖലീഫ മസ്ജിദിലും മാലാപ്പറമ്പ് ഇഖ്‌റ മസ്ജിദിലും ദീര്‍ഘ കാലം ഖത്തീബ് ആയിരുന്നു.

ഭാര്യ: നഫീസ (ഓമശ്ശേരി). മക്കള്‍: എം ഷബീര്‍ (കൊളത്തറ സി ഐ സി എസ് അധ്യാപകന്‍), ഫവാസ് (ചെറുതുരുത്തി ഗവണ്മെന്റ് ഹൈസ്‌കൂള്‍), ബുഷ്റ (ചെറുവാടി), ഷമീറ (കോഴിക്കോട്), ഷംലത് (ഗ്രീന്‍ വാലി പബ്ലിക് സ്‌കൂള്‍ മുക്കം), ഷമീല (ഇമ്പിച്ചി ഹാജി ഹൈസ്‌കൂള്‍ ചാലിയം), ഫസ്ല (ആരാമ്പ്രം). മരുമക്കള്‍: പി വി അബ്ദുള്ള (ചെറുവാടി), പി പി ഹാരിസ് (കോഴിക്കോട്), അബ്ദുല്‍ ഖാദര്‍ (കടവനാട്), കെ സി അബ്ദുറബ്ബ് (തിരുത്തിയാട്), പി പി അബ്ദുസ്സമദ് (ആരാമ്പ്രം), മനാര്‍ (കടലുണ്ടി നഗരം), തസ്നി (പൊക്കുന്ന്). സഹോദരിമാര്‍: ഫാത്തിമ, ബിയ്യുണ്ണി.

Share This Article
Leave a Comment
error: Content is protected !!