കെ പി എഫ് ബഹ്‌റൈന്റെ 34-ാമത് സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

Web Desk
1 Min Read

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ പി എഫ്) ബഹ്‌റൈന്റെ നേതൃത്വത്തില്‍ മനാമയിലെ അല്‍ഹിലാല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച 34-ാമത് സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പില്‍ 400-ലധികം പേര്‍ പങ്കെടുത്തു. സാമ്പത്തിക പ്രതിസന്ധികളും ജീവിതച്ചെലവിലെ വര്‍ധനവും മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ക്യാമ്പ് വലിയ ആശ്വാസമായി.

city exchange

കെ പി എഫ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി രമ സന്തോഷ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് സുധീര്‍ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനും ക്ഷേമത്തിനും സംഘടന നല്‍കുന്ന പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.

ജനറല്‍ സെക്രട്ടറി അരുണ്‍ പ്രകാശ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ പ്രവാസികള്‍ക്ക് വിദഗ്ധ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഇത്തരം ക്യാമ്പുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അല്‍ഹിലാല്‍ ആശുപത്രി പ്രതിനിധി കിഷോര്‍, കെ പി എഫ് രക്ഷാധികാരികളായ ജമാല്‍ കുറ്റിക്കാട്ടില്‍, കെ ടി സലീം, ട്രഷറര്‍ സുജിത്ത് സോമന്‍, വൈസ് പ്രസിഡന്റ് ഷാജി പുതുക്കുടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചാരിറ്റി വിങ് കണ്‍വീനര്‍ സജിത്ത് വെള്ളിക്കുളങ്ങര നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!