

ദോഹ: കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ റമദാന്‍ മുഹബ്ബത്ത് സ്‌നേഹ സംഗമം സംഘടിപ്പിച്ചു. അമേരിക്കന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംസ്ഥാന കൗണ്‍സിലര്‍മാര്‍, ജില്ലാ, മണ്ഡലം, ഏരിയ, മുനിസിപ്പല്‍, പഞ്ചായത്ത് കമ്മറ്റികള്‍ക്കും സബ് കമ്മറ്റികള്‍ക്കുമാണ് സ്‌നേഹസമ്മാനങ്ങള്‍ വിതരണം ചെയ്തത്.

തുമാമയിലെ കെ എം സി സി ഹാളില്‍ നടന്ന സംഗമത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ആക്ടിംഗ് ചെയര്‍മാന്‍ എസ് എ എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് സി ഇ ഒ ഡോ. ജസീല്‍ വ്രതാനുഷ്ഠാനം മുന്‍ നിര്‍ത്തിയുള്ള ആരോഗ്യ ബോധവല്‍ക്കരണം നടത്തി.


ട്രൂപാത്ത് ജനറല്‍ കണ്‍വീനര്‍ ഡോ. കെ എം ബഹാഉദ്ദീന്‍ ഹുദവി റമദാന്‍ സന്ദേശം നല്‍കി. ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ അബ്ദുന്നാസര്‍ നാച്ചി, അമേരിക്കന്‍ ഹേസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഷെബീന്‍ സംസാരിച്ചു.
സലീം റഹ്‌മാനി ഖിറാഅത്ത് നിര്‍വഹിച്ചു. ഉപദേശക സമിതി അംഗങ്ങള്‍, സംസ്ഥാന, ജില്ലാ, മണ്ഡലം, ഏരിയ, പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറര്‍ പി എസ് എം ഹുസൈന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ആദം കുഞ്ഞി, സിദ്ദീഖ് വാഴക്കാട്, അബൂബക്കര്‍ പുതുക്കുടി, അജ്മല്‍ നബീല്‍, അശ്‌റഫ് ആറളം, താഹിര്‍ താഹാ കുട്ടി, വി ടി എം സ്വാദിഖ്, സല്‍മാന്‍ എളയടം, ഷമീര്‍ പട്ടാമ്പി, ഫൈസല്‍ മാസ്റ്റര്‍ കേളോത്ത്, ശംസുദ്ദീന്‍ വാണിമേല്‍ എന്നിവര്‍ സ്‌നേഹസമ്മാന വിതരണത്തിന് നേതൃത്വം നല്‍കി.

