

ദോഹ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തി എട്ടാം രക്തസാക്ഷിത്വ വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സെഞ്ച്വറി ഹോട്ടല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശ്രീരാജ് എം പി അധ്യക്ഷത വഹിച്ചു.

ഇന്ദിരാ ഗാന്ധി സ്വീകരിച്ച ധീര തീരുമാനങ്ങളാണ് ഇന്ത്യയെ മികച്ച സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ശ്രീരാജ് സൂചിപ്പിച്ചു.

ചടങ്ങില്‍ ഇന്ത്യയുടെ ഉരുക്കു വനിതയെ സ്മരിച്ചു സുരേഷ് കരിയാട്, മുബാറക്ക് അബ്ദുല്‍ അഹദ്, അബ്ദുല്‍ റഷീദ് പേരാവൂര്‍, അഭിഷേക് മാവിലായി, നിയാസ് ചിറ്റാലിക്കല്‍, ശിവാനന്ദന്‍ കൈതേരി, പ്രശോഭ് നമ്പ്യാര്‍, സനല്‍ മക്രേരി, സഫീര്‍ കരിയാട്, ബാബുരാജ്, സന്തോഷ് ജോസഫ്, മാലി മെരുവമ്പായി തുടങ്ങിയവര്‍ സംസാരിച്ചു.
അനുസ്മരണ ചടങ്ങിനു കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സഞ്ജയ് രവീന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഷമീര്‍ മട്ടന്നൂര്‍ നന്ദിയും രേഘപ്പെടുത്തി.

