

ആലുവ: കൃപേഷ്, ശരത് ലാല്, ശുഹൈബ് അനുസ്മരണ സംഗമവും ഫാസിസ്റ്റ് വിരുദ്ധ സദസ്സ് യൂത്ത് കോണ്ഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റി ആലുവ കുന്നത്തേരിയില് സംഘടിപ്പിച്ചു. അക്രമ പ്രവര്ത്തനങ്ങള്ക്ക് ഭരണകൂടം നേതൃത്വം നല്കുന്നത് കുറ്റകരമായ സ്ഥിതിവിശേഷം നാട്ടില് ഉണ്ടാകുന്നു എന്ന് അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് ചാലക്കുടി എം പി ബെന്നി ബെഹനാന് പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല് സെക്രട്ടറി ബാബു പുത്തങ്ങാടി, യൂത്ത് കോണ്ഗ്രസ്സ് സംസ്ഥാന ജനറല് സെക്രട്ടറിമാരായ ലിന്റോ പി ആന്റു, ജിന്ഷാദ് ജിന്നാസ്, വി ആര് രാംലാല്, പി എ മുജീബ്, അബൂബക്കര് സിദ്ധിഖ്, കെ കെ ജമാല്, മുഹമ്മദ് ഷെഫീക്ക്, എല്ദോസ് പാനപാടന്, ജി മാധവന് കുട്ടി, എം എസ് സനു, നസീര് ചൂര്ണ്ണിക്കര, മുഹമ്മദ് താഹിര്, ജിതിന് രാജ്, എം എ ഹാരിസ്, രാജേഷ് പുത്തനങ്ങാടി, സിറാജ് ചേനക്കര, അനൂപ് ശിവശക്തി, ജിനാസ് ജബ്ബാര്, ടി ഐ മുഹമ്മദ്, മുഹമ്മദ് താഹിര് തുടങ്ങിയവര് സംസാരിച്ചു.
