

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലുവയില്‍ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയായി അന്‍വര്‍ സാദത്ത് എം എല്‍ എയ്ക്കെതിരെ മത്സരിച്ച ഷെല്‍ന നിഷാദ് നിര്യാതയായി. അര്‍ബുദ ബാധിതയായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു.

ആലുവ മുന്‍ എം എല്‍ എ പരേതനായ കെ മുഹമ്മദ് അലിയുടെ മകന് നിഷാദിന്റെ ഭാര്യയാണ് ഷെല്‍ന. ആര്‍ക്കിടെക്ടാണ്.

തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനു ശേഷവും ഷെല്‍ന നിഷാദുമായി സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു എന്നും ഈ മരണം എല്ലാവരെയും വേദനിപ്പിക്കുന്നതാണെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. രാവിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ഐ സി യുവില്‍ ഷെല്‍ന നിഷാദിനെ ആശുപത്രി അധികൃതരുമായും കുടുംബാംഗങ്ങളുമായും രോഗവിവരത്തെക്കുറിച്ച് ആരായുകയും ചെയ്തിരുന്നു.
ഷെല്‍ന നിഷാദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

