എല്‍ ഐ ബി- ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍

Web Desk
1 Min Read

ഷിംല: ഒന്‍പതാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഷിംലയില്‍ കേരള ചലച്ചിത്ര അക്കാദമിയ്ക്ക് വേണ്ടി ബൈജുരാജ് ചേകവര്‍ സംവിധാനം ചെയ്ത എല്‍ ഐ ബി- ലൈഫ് ഈസ് ബ്യുട്ടിഫുള്‍ എന്ന ഹ്രസ്വ ചിത്രം മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു.

city exchange

ഹിമാചല്‍ പ്രദേശ് ഗവണ്‍മെന്റിന്റെയും ഹിമാലയന്‍ വെലോസിറ്റിയുടെയും സംയുക്ത സംരംഭമായ ഷിംല രാജ്യാന്തര ചലച്ചിത്ര മേള ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനനഗരമായ ഷിംലയിലെ ചരിത്രപ്രസിദ്ധമായ ഗെയ്റ്റി തിയേറ്ററില്‍ ആഗസ്റ്റ് 25, 26, 27 തിയ്യതികളിലായാണ് അരങ്ങേറുന്നത്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തില്‍ അവാര്‍ഡ് നേടിയ ഹേമ എസ് ചന്ദ്രേടത്തിന്റെ രചനയെ ആസ്പദമാക്കി നിര്‍മ്മിച്ച എല്‍ ഐ ബി- ലൈഫ് ഈസ് ബ്യുട്ടിഫുള്‍ ഒട്ടേറെ രാജ്യാന്തര മേളകളില്‍ വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

- Advertisement -
Ad image

പരിസ്ഥിതി കേന്ദ പ്രമേയമായി വരുന്ന ഈ ഹ്രസ്വ ചിത്രം മിനി മോഹന്‍, ശശികുമാര്‍ തെന്നല, ഡോ. ചാന്ദ്നി സജീവന്‍, പ്രകാശ് വി പി, ഡോ. മൃണാളിനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

അഖില്‍ പ്രഭാകര്‍, ഫെറ ഷിബില (കക്ഷി അമ്മിണി പിള്ള ഫെയിം), കൊറിയോഗ്രാഫര്‍ സജ്ന നജാം, ലൈല പോക്കര്‍, പ്രവീണ്‍ പരമേശ്വര്‍, പ്രേംരാജ് കായക്കൊടി, സന്തോഷ് സൂര്യ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

ബിജി ബാല്‍, രാഗേഷ് നാരായണന്‍, ദീപു ജോസഫ്, രംഗനാഥ് രവി, ഫസല്‍ എ ബക്കര്‍, ലിജു പ്രഭാകര്‍, സുരേഷ് ബാബുനന്ദന, സുമില്‍ ശ്രീധരന്‍, രാകേഷ് പാക്കൂ, രഘുനാഥ് മനയില്‍, ശാരദ പാലത്ത്, സെനിത്ത്, ഷാജി കായക്കൊടി, മെഹ്ബൂബ് കാലിക്കറ്റ്, പ്രബിരാജ് മൂടാടി, റംഷാദ് മൊകേരി, ശ്രീകല എസ് കുറ്റിപ്പുഴ എന്നിവരാണ് മറ്റ് സാങ്കേതിക കലാകാരന്മാര്‍.

Share This Article
Leave a Comment
error: Content is protected !!