അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇസ്താംബൂളിലെ ലിസാ കലനെ ആദരിക്കും

Web Desk
1 Min Read

കോഴിക്കോട്: കേരളത്തിന്റെ 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇസ്തംബൂളില്‍ നിന്നുള്ള ലിസാ കലന്‍ എന്ന യുവ കുര്‍ദിഷ് സിനിമാ പ്രവര്‍ത്തകയെ ആദരിക്കും.

city exchange

ഐസിസ് ബോംബാക്രമണത്തില്‍ ഇരു കാലുകളും മുട്ടിനു താഴെ മുറിച്ചു മാറ്റിയിട്ടും സിനിമയോടുള്ള അഭിനിവേശം കാത്തുസൂക്ഷിക്കുന്നതിനാലാണ് അഞ്ചു ലക്ഷം രൂപയുടെ ആ വാര്‍ഡ് നല്കി. ആദരിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

ചലച്ചിത്രോത്സവ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. കേരളത്തിന്റെ ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഈ പ്രാവശ്യം കൂടുതല്‍ പ്രതിനിധികളായി വിദ്യാര്‍ഥികള്‍ക്ക് അവസരം നല്കും. പലവിധ പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി അക്കാദമിയിലൂടെ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതില്‍ പ്രധാനമായുള്ളത് ഫിലിം ഫെസ്റ്റിവലിനായുള്ള ഒരു തിയേറ്റര്‍ കോംപ്ലക്‌സ് എന്നുള്ളതാണെന്നും ഒരേ സമയം കച്ചവടവും കലാ പ്രവര്‍ത്തനവും ഇഴ ചേര്‍ന്നു നില്ക്കുന്നതാണ് സിനിമാ മേഖലയെന്നും രഞ്ജിത്ത് പറഞ്ഞു.

രഞ്ജിത്തിന് പ്രസ്സ് ക്ലബ്ബിന്റെ ഉപഹാരം ഫിലിം സൊസൈറ്റി കണ്‍വീനര്‍ എ വി ഫര്‍ദിസ് നല്കി. ചടങ്ങില്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എസ് രാകേഷ് സ്വാഗതവും പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!