ദുബൈയില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ വില്‍പ്പനയില്‍ ഞെട്ടിക്കുന്ന തുക

Web Desk
0 Min Read

ദുബൈ: ദുബൈയില്‍ ഫാന്‍സി വാഹന നമ്പര്‍ പ്ലേറ്റുകള്‍ വിറ്റു പോയത് 30 ദശലക്ഷം ദിര്‍ഹത്തിന്. 2.74 ദശലക്ഷം ദിര്‍ഹത്തിന് വിറ്റ AA90 എന്ന വാഹന നമ്പറാണ് ഏറ്റവും ഉയര്‍ന്ന ലേല തുക നേടിയത്. M73 2.36 ദശലക്ഷം ദിര്‍ഹത്തിന് വിറ്റു. W55555 1.71 ദശലക്ഷം ദിര്‍ഹത്തിന് വിറ്റുപോയി. X800 1.02 ദശലക്ഷം ദിര്‍ഹത്തിന് വിറ്റു.

city exchange

ലേലത്തില്‍ ആകെ 90 നമ്പര്‍ പ്ലേറ്റുകളാണ് വില്‍പ്പനയ്ക്കുണ്ടായിരുന്നത്.
ദുബായിലെ ഫാന്‍സി വാഹന നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ 30 ദശലക്ഷം ദിര്‍ഹം ലഭിച്ചതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!