

ദോഹ: ഖത്തര്‍ നയതന്ത്രത്തില്‍ വിശ്വസിക്കുന്നതായും യുക്രെയ്ന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള അന്താരാഷ്ട്ര തലത്തിലുള്ള ശ്രമങ്ങള്‍ക്കപ്പുറത്തുള്ള രീതികളെയാണ് ഖത്തര്‍ പിന്തുണക്കുന്നതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു. മോസ്‌കോ സന്ദര്‍ശനവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

യുക്രെയ്‌നിലെ നിലവിലുള്ള സാഹചര്യത്തെ കുറിച്ചും ചര്‍ച്ചകളുടെ പാതയെ കുറിച്ചും സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായും എത്രയും വേഗം സമാധാനപരമായ പരിഹാരങ്ങള്‍ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉഭയകക്ഷി ബന്ധങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനുള്ള ഉചിതമായ സമയത്താണ് ഖത്തര്‍ ഉപപ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്ന് റഷ്യന്‍ ഫെഡറേഷന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. ഖത്തറും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ ശ്രദ്ധേയമായ പുരോഗതിയില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ- യുക്രെയ്ന്‍ പ്രതിസന്ധിയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെ കുറിച്േചും പ്രസ്തുത പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനാണ് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി റഷ്യ സന്ദര്‍ശിക്കുന്നത്.

