വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ ടെക്‌നോളജി കോണ്‍ഫറന്‍സ് ആന്റ് എക്‌സിബിഷനില്‍ ഖത്തര്‍ പങ്കെടുത്തു

Web Desk
1 Min Read

അബൂദബി: വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ടെക്‌നോളജി കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സിബിഷനില്‍ ഖത്തര്‍ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍-ജമാല്‍ ഖത്തര്‍ പ്രതിനിധി സംഘത്തെ നയിച്ച് പങ്കെടുത്തു. യു എ ഇ തലസ്ഥാനമായ അബൂദബിയിലാണ് സമ്മേളനം സംഘടിപ്പിച്ചത്.

city exchange

അന്താരാഷ്ട്ര വ്യാപാരത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള അതിര്‍ത്തി സുരക്ഷാ തന്ത്രങ്ങള്‍, ആധുനിക ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ വ്യാപാര പ്രവാഹം സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളന സെഷനുകളില്‍ വിശദമായി ചര്‍ച്ച ചെയ്തു.

കസ്റ്റംസ് റിസ്‌ക് മാനേജ്‌മെന്റ് നേരിടുന്ന നിലവിലെ വെല്ലുവിളികള്‍ വിലയിരുത്തിയതിനൊപ്പം കണക്റ്റിവിറ്റിയിലും വിശകലന പ്രവര്‍ത്തനങ്ങളിലുമായി നിര്‍മിത ബു്ദ്ധി, ക്ലൗഡ് കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനുള്ള സാധ്യതകളും ഡാറ്റാ പ്രോസസ്സിംഗിലൂടെ സമഗ്രമായ കസ്റ്റംസ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലെ അവയുടെ ഫലപ്രാപ്തിയും ചര്‍ച്ച ചെയ്തു.

ഖത്തര്‍ കസ്റ്റംസ് പ്രതിനിധി സംഘത്തിന്റെ സജീവ പങ്കാളിത്തത്തിന്റെ ഭാഗമായി അതോറിറ്റിയെ പ്രതിനിധീകരിച്ച ഒരു ഉദ്യോഗസ്ഥന്‍ ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനും കസ്റ്റംസ് തുറമുഖങ്ങളിലെ പരിശോധനാ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി ഖത്തര്‍ സ്വീകരിച്ചിട്ടുള്ള ആധുനിക തന്ത്രങ്ങള്‍ അവതരിപ്പിക്കുന്ന ദൃശ്യാവതരണം നടത്തി.

- Advertisement -
Ad image

ഫ്രണ്ട്ലൈന്‍ ജീവനക്കാര്‍ക്ക് വേഗത്തിലും കൃത്യതയോടെയും തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യകളും അവതരണത്തില്‍ ഉള്‍പ്പെടുത്തി.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന എക്‌സിബിഷനും ചെയര്‍മാനും അനുബന്ധ പ്രതിനിധി സംഘവും സന്ദര്‍ശിച്ചു. കസ്റ്റംസ് മേഖലയെ സേവിക്കുകയും വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കുകയും ആഗോള വ്യാപാര ഗതാഗതം സുഗമമാക്കുകയും ചെയ്യുന്ന ഏറ്റവും പുതിയ പരിഹാരങ്ങളും നവീകരണങ്ങളും അവിടെ അവലോകനം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!