സുരേഷ് ഗോപിയുടെ വാഹനത്തിനു മുമ്പില്‍ ഇടംവലം വെട്ടിച്ച ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍

Web Desk
1 Min Read

കൊച്ചി: രാജ്യസഭാ മുന്‍ അംഗവും സിനിമാതാരവുമായ സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ ലോറിയോടിച്ച അന്യസംസ്ഥാന ഡ്രൈവറെ കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി കല്ലകുര്‍ച്ചി പിള്ളയാര്‍ കോവില്‍ തെരുവ് ഭരത് എസ് (29) ആണ് കസ്റ്റഡിയിലായത്.

city exchange

വാഹനാപകടത്തില്‍ മരിച്ച സുധി കൊല്ലത്തിന്റെ മൃതദേഹം കാക്കനാട് 24 ന്യൂസ് ചാനലില്‍ സന്ദര്‍ശിച്ച ശേഷം തൃശൂരിലേക്ക് പോവുകയായിരുന്ന സുരേഷ് ഗോപിയെ കളമശ്ശേരി തോഷിബ ജംഗ്ഷന് സമീപത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ലോറി ഡ്രൈവര്‍ കടത്തിവിടാതെ ഇടംവലം വെട്ടിച്ചത്. അപകടകരമായ രീതിയില്‍ ഇടംവലം വാഹനം ഓടിച്ച ലോറി ഡ്രൈവര്‍ വാഹനം കടത്തിവിടാതെ വന്നതോടെ സുരേഷ് ഗോപി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നു. അങ്കമാലിയില്‍ ലോറി തടഞ്ഞ പൊലീസ് ലോറിയും ഡ്രൈവറേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കളമശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ദാസിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ സുബൈര്‍ വി എ, ഡി വി ആര്‍ സി പി ഒ ശരത് എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്രൈവര്‍ മദ്യലഹരിയിലാണ് വാഹനം ഓടിച്ചിരുന്നത്. ഭരതിനെതിരെ പൊലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയില്‍ എടുത്ത വാഹനം പിന്നീട് കോടതിക്ക് കൈമാറി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!