

ന്യൂഡല്‍ഹി: യു എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം എന്‍ജിനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് റഷ്യയിലേക്ക് തിരിച്ചുവിട്ടു. 216 യാത്രക്കാരും 16 ജീവനക്കാരുമുണ്ടായിരുന്ന വിമാനം മഗദന്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയതായി അധികൃതര്‍ അറിയിച്ചു.

യാത്രക്കാരെ എത്രയും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ശ്രമിക്കുന്നതായും വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു.
