അപകട സൈറണ്‍ മുഴങ്ങിയതിന് പിന്നാലെ ബഹ്‌റൈനില്‍ വന്‍ ശബ്ദങ്ങള്‍

Web Desk
2 Min Read

മനാമ: അപകട സൈറണ്‍ മുഴങ്ങിയതിന് പിന്നാലെ ബഹ്‌റൈനില്‍ നാല് വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് അല്‍ ജസീറയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

city exchange

മധ്യപൂര്‍വ്വേഷ്യയിലെ വിവിധ ഭാഗങ്ങളിലായി അമേരിക്കയും ഇസ്രായേലും ഇറാനുമായുള്ള വ്യോമാക്രമണങ്ങള്‍ ബുധനാഴ്ചയും തുടരുകയാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ നേരിടാന്‍ രാജ്യത്തിന്റെ സുരക്ഷാസേനകള്‍ സജ്ജമാണെന്ന് ഇറാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച മേഖലയിലുണ്ടായ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിലൊന്നിന് പിന്നാലെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശക്തികള്‍ വീണ്ടും ആക്രമണം ശക്തമാക്കി. ഇസ്രായേല്‍, ലെബനന്‍, ഗള്‍ഫ് മേഖലകളിലെ വിവിധ ലക്ഷ്യങ്ങള്‍ക്കെതിരെ ഇരുവിഭാഗവും ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ യുദ്ധം 12-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള പ്രധാന കപ്പല്‍ ഗതാഗതത്തെ സംഘര്‍ഷം വലിയ തോതില്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഫോസില്‍ ഇന്ധന വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ കടലിടുക്കിലൂടെയാണ് ഗള്‍ഫ് മേഖലയിലെ എണ്ണ സമ്പന്ന രാജ്യങ്ങളില്‍ നിന്ന് പുറത്തേക്ക് പോകുന്നത്.

- Advertisement -
Ad image

തിങ്കളാഴ്ച ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഉയര്‍ച്ച ഉണ്ടായതിന് പിന്നാലെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധം ഉടന്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയെ തുടര്‍ന്ന് ആഗോള ഊര്‍ജ്ജവിലയില്‍ താ്‌ഴ്ചയുണ്ടായിരുന്നു. ഓഹരി വിപണികളും തിരിച്ചുയര്‍ന്നു.

അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാത്ത പക്ഷം ഗള്‍ഫ് മേഖലയിലൂടെ എണ്ണ കയറ്റുമതി തടയുമെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് മുന്നറിയിപ്പ് നല്‍കി.

ബുധനാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ ഒരു ചരക്കുകപ്പലിനു നേരെ തിരിച്ചറിയാത്ത പ്രൊജക്ടൈല്‍ പതിച്ചതിനെ തുടര്‍ന്ന് കപ്പലില്‍ തീപിടിത്തമുണ്ടായതായി യു കെയുടെ മറൈന്‍ ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് കപ്പലിലെ ജീവനക്കാര്‍ സഹായം അഭ്യര്‍ഥിച്ചു.

ഇതിനുപുറമെ, യു എ ഇ തീരത്തോട് ചേര്‍ന്നുള്ള കടലില്‍ മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു കണ്ടെയ്നര്‍ കപ്പലിന് തിരിച്ചറിയാത്ത പ്രോജക്ടൈല്‍ പതിച്ചതായി കപ്പല്‍ ക്യാപ്റ്റന്‍ അറിയിച്ചതായും മറൈന്‍ ഏജന്‍സി വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിലൂടെ ഊര്‍ജ്ജവിതരണം തടയാനുള്ള ഇറാന്റെ നീക്കങ്ങളെ തുടര്‍ന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതായി വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു. യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചതനുസരിച്ച് കടലിടുക്കിന് സമീപം ഇറാന്റെ 16 മൈന്‍ സ്ഥാപിക്കല്‍ കപ്പലുകള്‍ നശിപ്പിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!