‘ആറ്റുവഞ്ഞിപ്പൂക്കള്‍’ പ്രണയഗാനം റിലീസായി

Web Desk
1 Min Read

കൊച്ചി: മലയാളത്തിലെ യുവതാരങ്ങളായ ടോണി സിജിമോനെയും ജാന്‍വി ബൈജുവിനെയും പ്രണയജോഡികളാക്കി യുവസംവിധായകന്‍ ശ്യാം മംഗലത്ത് സംവിധാനം ചെയ്ത പ്രണയഗാനം ‘ആറ്റുവഞ്ഞിപ്പൂക്കള്‍’ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഒട്ടേറെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശ്യാം മംഗലത്ത് ഒരുക്കിയ ഈ പ്രണയഗാനം സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു.

city exchange

പ്രണയത്തിന്റെ നോവും നൊമ്പരവും ഇഴപിരിയാതെ പോകുന്ന ആര്‍ദ്രമായൊരു പ്രണയഗാനമാണ് ആറ്റുവഞ്ഞിപ്പൂക്കളിലൂടെ ഒഴുകിയെത്തുന്നത്. പ്രണയത്തിന്റെ വിരഹവും സാന്ത്വനവുമൊക്കെ ഒപ്പിയെടുക്കുന്ന സുന്ദരമായ ഫ്രെയിമും ഈ ഗാനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷം മലയാളികളില്‍ പ്രണയത്തിന്റെ വസന്തമൊരുക്കുന്ന അനുഭവം കൂടിയാണ് ഈ ഗാനം.

ഏറെ പുതുമയും വ്യത്യസ്തവുമായ പ്രമേയത്താലും ഇതിനകം ശ്രദ്ധ നേടിയ ‘വെള്ളരിക്കാപ്പട്ടണം’ എന്ന പുതിയ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളാണ് ടോണി സിജിമോനും ജാന്‍വി ബൈജുവും. നവാഗത ഗാനരചയിതാവ് ബിന്ദു പി മേനോന്റെ വരികള്‍ക്ക് യുവസംഗീത സംവിധായകന്‍ പ്രശാന്ത് മോഹന്‍ എം പിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. തെന്നിന്ത്യന്‍ സംഗീത ലോകത്തെ ഭാവഗായകനും മലയാളികളുടെ പ്രണയഗാനങ്ങളുടെ പ്രിയപ്പെട്ട പാട്ടുകാരനുമായ ഉണ്ണിമേനോനാണ് ആറ്റുവഞ്ഞിപ്പൂക്കള്‍ ആലപിച്ചിരിക്കുന്നത്.
ഉണ്ണിമേനോന്‍ ആലപിച്ചിട്ടുള്ള പ്രണയഗാനങ്ങളുടെ പട്ടികയിലെ മറ്റൊരു സ്‌നേഹാര്‍ദ്രഗാനം കൂടിയാണ് ആറ്റുവഞ്ഞിപ്പൂക്കള്‍.

- Advertisement -
Ad image

ബാനര്‍-ബ്ലിസ്‌റൂട്ട്‌സ് പ്രസന്റ്‌സ്, സംവിധാനം-ശ്യാം മംഗലത്ത്, നിര്‍മ്മാണം- രൂപേഷ് ജോര്‍ജ്ജ്, അഭിനേതാക്കള്‍- ടോണി സിജിമോന്‍, ജാന്‍വി ബൈജു. ഗാനരചന- ബിന്ദു പി മേനോന്‍, സംഗീതം- പ്രശാന്ത് മോഹന്‍ എം പി, ആലാപനം- ഉണ്ണി മേനോന്‍, ക്യാമറ- അമല്‍, സുമേഷ്, വൈഷ്ണവ്, എഡിറ്റര്‍- അനില്‍ ലോട്ടസ് ഐ, മേക്കപ്പ്- അരുണ്‍ വെള്ളികോത്ത്, അസിസ്റ്റന്‍ന്റ്് ഡയറക്ടര്‍- മനീഷ് കണ്ണന്‍, ആര്‍ട്ട്- സുജിത്ത് കെ എസ്, സ്റ്റില്‍സ്- അമല്‍ സി എസ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍.

Share This Article
Leave a Comment
error: Content is protected !!