മാഫ് ഖത്തര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറില്‍ ഉള്ള മടപ്പള്ളിയിലെയും പരിസര പ്രദേശത്തുകരുടെയും സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തര്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. മിയ പാര്‍ക്കില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

city exchange

മാഫ് ഖത്തര്‍ പ്രസിഡന്റ് ഷംസുദ്ധീന്‍ കൈനാട്ടി അധ്യക്ഷത വഹിച്ചു. മാഫ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ മുസ്തഫ ഹാജി റമദാന്‍ സന്ദേശം നല്‍കി. വൈസ് ചെയര്‍മാന്‍ പത്മരാജ് കൈനാട്ടി മുഖ്യപ്രഭാഷണം നടത്തി.

ജനറല്‍ സെക്രട്ടറി യോജിഷ് കെ ടി കെ സ്വാഗതം പറഞ്ഞു. ഷമീര്‍ മടപ്പള്ളി, ഗോപകുമാര്‍ വള്ളിക്കാട്, റയീസ് മടപ്പള്ളി, ശിവന്‍ വള്ളിക്കാട്, നൗഷാദ് വെള്ളികുളങ്ങര, നൗഫല്‍ ചോറോട്, അന്‍സാരി വെള്ളികുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.

ബൈജു മായ, നജീബ് തുണ്ടിയില്‍, പ്രതീഷ് ലാലു മണ്ടോടി, സകരിയ്യ കൈനാട്ടി, ശറഫുദ്ധീന്‍, അല്‍ത്താഫ് വള്ളിക്കാട്, നിസാര്‍ ചാലില്‍, റഹീം ഒഞ്ചിയം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ മദനി വള്ളിക്കാട് നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!