ഖത്തര്‍- യു എ ഇ ടീമുകളുടെ സൂപ്പര്‍ കപ്പ് മൂന്നാം പതിപ്പ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍- യു എ ഇ സൂപ്പര്‍ കപ്പിന്റെ മൂന്നാം പതിപ്പിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ജനുവരി 22 മുതല്‍ 25 വരെയാണ് മത്സരങ്ങള്‍.

city exchange

സൂപ്പര്‍ കപ്പ്, ചാലഞ്ച് ഷീല്‍ഡ്, സൂപ്പര്‍ ഷീല്‍ഡ്, ചാലഞ്ച് കപ്പ് എന്നീ നാല് കിരീടങ്ങള്‍ക്കായാണ് ഖത്തര്‍, യു എ ഇ ടീമുകള്‍ പോരാട്ടത്തിനിറങ്ങുന്നത്

ജനുവരി 22ന് ദോഹയിലെ താനി ബിന്‍ ജാസിം സ്റ്റേഡിയത്തില്‍ നടക്കുന്ന അല്‍ ഗറാഫ- ഷാര്‍ജ സൂപ്പര്‍ കപ്പ് മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. മത്സരം ഖത്തര്‍ സമയം വൈകിട്ട് 7നും യു എ ഇ സമയം രാത്രി 8നുമാണ് ആരംഭിക്കുക.

ജനുവരി 23ന് അബുദാബിയിലെ അല്‍ നഹ്യാന്‍ സ്റ്റേഡിയത്തില്‍ അല്‍ വഹ്ദയും അല്‍ ദുഹൈലും തമ്മിലുള്ള ചാലഞ്ച് ഷീല്‍ഡ് മത്സരം നടക്കും. മത്സരത്തിന് ഖത്തര്‍ സമയം വൈകിട്ട് 7നും യു എ ഇ സമയം രാത്രി 8നുമാണ് കിക്കോഫ്.

- Advertisement -
Ad image

ജനുവരി 24ന് ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന അല്‍ സദ്ദ്- ശബാബ് അല്‍ അഹ്ലി സൂപ്പര്‍ ഷീല്‍ഡ് മത്സരമാണ് മൂന്നാമത്തെ പ്രധാന ആകര്‍ഷണം. ഈ മത്സരവും ഖത്തര്‍ സമയം വൈകിട്ട് 7നും യു എ ഇ സമയം രാത്രി 8നുമാണ് ആരംഭിക്കുക.

ജനുവരി 25ന് അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന അല്‍ ജസീറ- അല്‍ അഹ്ലി ചാലഞ്ച് കപ്പ് മത്സരത്തോടെയാണ് ടൂര്‍ണമെന്റ് സമാപിക്കുന്നത്. ഈ മത്സരത്തിനും ഖത്തര്‍ സമയം വൈകിട്ട് 7നും യു എ ഇ സമയം രാത്രി 8നുമാണ് കിക്കോഫ്.

Share This Article
Leave a Comment
error: Content is protected !!