

ദോഹ: ഖത്തറില്‍ വെള്ളി, ശനി ദിവസങ്ങളില്‍ പകല്‍ സമയത്ത് താരതമ്യേന ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഹംദി പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ടു വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ശനിയാഴ്ച കാലാവസ്ഥ പൊടി നിറഞ്ഞതും പകല്‍ മുഴുവന്‍ താരതമ്യേന ചൂടുള്ളതുമായിരിക്കും. എന്നാല്‍ രാത്രി സൗമ്യമായിരിക്കും.

വെള്ളിയാഴ്ച താപനില 26 ഡിഗ്രി സെല്‍ഷ്യസിനും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും ശനിയാഴ്ച 24 ഡിഗ്രി സെല്‍ഷ്യസിനും 34 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.
ഔദ്യോഗിക ഉറവിടങ്ങള്‍ അല്ലെങ്കില്‍ ക്യു വെതര്‍ ആപ്പ് ഉപയോഗിച്ച് കാലാവസ്ഥാ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും അസ്ഥിരമായ കാലാവസ്ഥയില്‍ ജാഗ്രത പാലിക്കാനും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

