മലയാളി സമാജം കേരളോത്സവം പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: മലയാളി സമാജം കേരളോത്സവം 2024പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന് നല്‍കി മലയാളി സമാജം പ്രസിഡന്റ് ആനന്ദ് നായര്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

city exchange

റേഡിയോ മലയാളം 98.6 എഫ് എമ്മില്‍ നടന്ന ചടങ്ങില്‍ മലയാളി സമാജം സെക്രട്ടറിമാരായ സന്തോഷ് യോഹന്നാന്‍, എം കെ ചെറിയാന്‍, സമാജം ചെയര്‍പേഴ്‌സണ്‍ ലതാ ആനന്ദ്, പ്രോഗ്രാം കണ്‍വീനര്‍ ഹനീഫ് ചാവക്കാട് എന്നിവര്‍ കേരളോത്സവത്തെ കുറിച്ച് സംസാരിച്ചു.

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും കഴിഞ്ഞ അധ്യയന വര്‍ഷം പത്താം ക്ലാസ്സില്‍ മലയാളത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരേയും നവംബര്‍ 22ന് പോഡാര്‍ പേള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നവംബര്‍ 22ന് നടക്കുന്ന കേരളോത്സവം ചടങ്ങില്‍ ആദരിക്കും. പ്രതിഭാ സംഗമത്തോടനുബന്ധിച്ചു ഇന്റര്‍ സ്‌കൂള്‍ മലയാളം ക്വിസ് മത്സരവും നടക്കും.

കേരള സംസ്‌കാരത്തിന്റെ തനിമയും സമ്പന്നതയും വൈവിധ്യവുമാര്‍ന്ന വിവിധ കലാരൂപങ്ങളും സ്റ്റാളുകളും തുടങ്ങി നിരവധി പരിപാടികളോടെയാണ് ഖത്തര്‍ മലയാളി സമാജം കേരളോത്സവം ഒരുക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!