

കൊച്ചി: മമ്മൂട്ടിയുടെ ചലച്ചിത്ര നിര്‍മാണ സംരംഭമായ മമ്മൂട്ടി കമ്പനിയുടെ പുതിയ ലോഗോ വിഷു ദിനത്തില്‍ അവതരിപ്പിച്ചു. ആഷിഫ് സലീം ഡിസൈന്‍ ചെയ്ത ലോഗോ മലയാളത്തില്‍ മ, ക എന്നീ അക്ഷരങ്ങളേയും ഇംഗ്ലീഷില്‍ എം, കെ എന്നീ അക്ഷരങ്ങളേയും ഒരേ സമയം പ്രതിനിധീകരിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നേരത്തെ മമ്മൂട്ടി കമ്പനിയുടെതായി രംഗത്തുണ്ടായിരുന്ന ലോഗോ ഒരു സിനിമാ പുസ്തകത്തിന്റെ കവര്‍ ചിത്രമായി ഉപയോഗിച്ചിരുന്ന ചിത്രത്തിന്റെ കോപ്പിയാണെന്ന് സാമൂഹ്യ മാധ്യമത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് പ്രസ്തുത ലോഗോ പിന്‍വലിച്ച മമ്മൂട്ടി കമ്പനി ക്ഷമാപണം നടത്തുകയും പുതിയ ലോഗോ ഉടന്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
