
മമ്മൂട്ടി- മലയാള സിനിമയുടെ മെഗാസ്റ്റാര്‍. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും മികച്ച നടന്മാരിലൊരാള്‍. മികച്ച നടന് മൂന്നു തവണ ദേശീയ പുരസ്‌ക്കാരവും അഞ്ചു തവണ കേരള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌ക്കാരം എണ്ണിയാലൊടുങ്ങാത്ത മറ്റു പുരസ്‌ക്കാരങ്ങളും നേടിയ അദ്ദേഹത്തെ രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. രണ്ട് ഡോക്ടറേറ്റുകളും അദ്ദേഹത്തിനുണ്ട്.
മലയാള സിനിമയിലെ സൂര്യതേജസ്സായി വിളങ്ങുന്ന മമ്മൂട്ടിയെ കുറിച്ച് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ സിനിമാ ജീവിതത്തിലൂടെ ഒരു ചെറിയ യാത്ര.

