അനധികൃത മദ്യവില്‍പ്പന ഒരാള്‍ അറസ്റ്റില്‍; വന്‍ മദ്യശേഖരം പിടികൂടി

Web Desk
1 Min Read

ചേരാനെല്ലൂര്‍: വീട് കേന്ദ്രീകരിച്ച് സമാന്തര ബിവറേജ് ഷോപ്പ് നടത്തി വന്നയാള്‍ എറണാകുളം റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. ചേരാനെല്ലൂര്‍ ഇടയക്കുന്നം സ്വദേശി നെടിയത്തറ വീട്ടില്‍ ബൈജു (42)വിനെയാണ് ഇന്‍സ്‌പെക്ടര്‍ എം എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്.

city exchange

ഇയാളുടെ പക്കല്‍ നിന്ന് 136 കുപ്പികളിലായി 68 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. ചേരാനെല്ലൂര്‍, ഇടയക്കുന്നം ഭാഗങ്ങളില്‍ വന്‍തോതില്‍ മദ്യം ശേഖരിച്ച് വില്‍പ്പന നടത്തുണ്ടെന്ന് എറണാകുളം റേഞ്ച് ഷാഡോ ടീം അംഗങ്ങള്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചേരാനെല്ലൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിനടുത്തുള്ള ഇയാളുടെ വീട്ടില്‍ നിന്ന് വന്‍ മദ്യ ശേഖരം കണ്ടെത്തിയത്. ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്ന സ്ഥലത്ത് എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. ആവശ്യക്കാരെന്ന വ്യാജേന ഷാഡോ സംഘം ഇയാളെ സമീപിച്ച് കൈയ്യോടെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം മദ്യവില്‍പ്പന നടത്തിയ ഇടപ്പള്ളി സ്വദേശിയെ 42 ലിറ്റര്‍ മദ്യവുമായി എറണാകുളം റേഞ്ച് ഷാഡോ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്‍സ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ രാമ പ്രസാദ്, പ്രിവന്റീവ് ഓഫീസര്‍ ഋഷികേഷന്‍, ഷാഡോ ടീംമംഗങ്ങളായ എന്‍ ജി അജിത് കുമാര്‍, എന്‍ ഡി ടോമി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിതീഷ്, ജോമോന്‍, അനീഷ്, യേശുദാസ്, പ്രമിത എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!