മനിതനേയ കലാചാര പേരവൈ ഇഫ്താര്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഐ സി ബി എഫിന്റെ അനുബന്ധ സംഘടനയായ മനിതനേയ കലാചാര പേരവൈ ബ്ലൂ ഗാലക്‌സി ഹാളില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. റെജീന സാത്തിക് അധ്യക്ഷത വഹിച്ചു. മുന്നൂറിലധികം ബ്ലൂ കോളര്‍ തൊഴിലാളികളും എം കെ പി കമ്മ്യൂണിറ്റിയിലെ അംഗങ്ങളും ഉള്‍പ്പെടെ ഏകദേശം 800 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

city exchange

ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് ഖാലിദ് അബ്ദുല്‍ റഹ്മാന്‍ ഫഖ്റൂ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, ഐ ബി പി സി പ്രസിഡന്റ് മുഹമ്മദ് താഹ, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കളായ കെ എസ് പ്രസാദ്, കൃഷ്ണ കുമാര്‍, ഐ സി ബി എഫ്, ഐ എസ് സി, ഐ സി സി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുന്‍ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, കെ വി ബോബന്‍, ഹൈദര്‍ ചുങ്കത്തറ, സുപ്രിം ബോഡികളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട തമിഴ് പ്രതിനിധികള്‍ രവി പ്രസാദ്, സാതിക് ബാച്ച, നിര്‍മ്മല, ക്യു ടി എസ് പ്രസിഡന്റ് മുനിയപ്പന്‍ എന്നിവര്‍ പങ്കെടുത്തു. എം കെ പി ജനറല്‍ സെക്രട്ടറി ഹുസൈന്‍ നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!