മാര്‍ക്കോ ഫസ്റ്റ് ബ്ലഡ്, ആയിരം ഔറ 10 മില്യണ്‍ പ്ലസ് വ്യൂസ്; ഇനി എടുക്ക് ഇജ്ജ് കായിന്റെ ‘ചാക്ക്’

Web Desk
1 Min Read

കൊച്ചി: ഡബ്‌സി, നീരജ് മാധവ്, തിരുമാലി, ബേബി ജീന്‍, ഫെജോ, വേടന്‍ തുടങ്ങിയ ഹിറ്റ് റാപ്പേഴ്സിന്റെ ഗാനങ്ങള്‍ വാഴുന്ന മലയാള റാപ്പ് സോങ് പട്ടികയിലേക്ക് മറ്റൊരു തകര്‍പ്പന്‍ റാപ്പ് ഗാനം കൂടി. സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഇന്‍ഡിപെന്‍ഡന്റ് സോളോ മ്യൂസിക്ക് ‘ചാക്ക്’.

city exchange

മലയാളി ഹിപ്പ് ഹോപ്പ് ആര്‍ട്ടിസ്റ്റ് അശ്വിന്‍ സംഗീതം പകര്‍ന്ന ഗാനമാണ് ‘ചാക്ക്’. ഗാനത്തിന്റെ ബീറ്റ്‌സും വരികളും ആരാധകര്‍ ഏറ്റെടുത്തതോടെയാണ് ഗാനം സോഷ്യല്‍ മീഡിയകളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്നത്. സോണി മ്യൂസിക്ക് സൗത്ത്’ന്റ യുട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തു വിട്ടത്. 10 മില്യണ്‍ വ്യൂസിനു മുകളില്‍ വന്ന മാര്‍ക്കോ ഫസ്റ്റ് ബ്ലഡ്, ആയിരം ഔറ എന്നീ ട്രെന്‍ഡിങ് റാപ്പ് ഗാനങ്ങള്‍ക്ക് ശേഷം വൈറലാകുന്ന മറ്റൊരു റാപ്പ് സോങാണ് ‘ചാക്ക്’.

എഫി, ഫാസിന്‍ റഷീദ് (ജോക്കര്‍) എന്നിവര്‍ വരികള്‍ ഒരുക്കി ആലപിച്ച ഗാനം യൂത്തിന്റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട് കഴിഞ്ഞു. മലയാളത്തില്‍ അധികം ഇന്‍ഡിപെന്‍ഡന്റ് സോളോ മ്യൂസിക് വന്നിട്ടില്ലാത്തതിനാല്‍ ചാക്കിന് വന്‍ വരവേല്‍പ്പാണ് സംഗീതപ്രേമികള്‍ നല്‍കിയിരിക്കുന്നത്.

ഗാനത്തിന്റെ നിര്‍മ്മാതാവും അശ്വിനാണ്. മിക്‌സ് ആന്റ് മാസ്റ്ററിങ്: സ്‌യുശീലന്‍, ലിറിക്ക് വിഡിയോ: കോസ്മിക്ക് സ്റ്റുഡിയോസ്, മാര്‍ക്കറ്റിങ്: വിപിന്‍ കുമാര്‍, ടെന്‍ ജി മീഡിയ, റെക്കോര്‍ഡിങ് സ്റ്റുഡിയോ: ആഡംസ് മിക്സ്ലാബ്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: സലിം, റെക്കോര്‍ഡിങ് എഞ്ചിനീയര്‍: അമാനി കെ എല്‍ 10 എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!