

ദോഹ: വാഴയൂര്‍ സര്‍വീസ് ഫോറം (വി എസ് എഫ്) ഖത്തര്‍ വിന്റര്‍ വൈബ് കുടുംബ സംഗമവും മശ്ഹൂദ് വി സിക്ക് ആദരവും മിസഈദ് എം ബി ആര്‍ സി യില്‍ നടന്നു.

ആശയവിനിമയവും നേതൃഗുണവും മെച്ചപ്പെടുത്താനുള്ള ലോകപ്രശസ്ത വേദിയായ അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ലഭിച്ച ഉയര്‍ന്ന വിദ്യാഭ്യാസ ബഹുമതിയായ ഡി ടി എം (ഡിസ്റ്റിങ്ങ്വിഷ്ഡ് ടോസ്റ്റ്മാസ്റ്റര്‍) അവാര്‍ഡ് കരസ്ഥമാക്കിയ വി എസ് എഫ് ചീഫ് അഡൈ്വസറും വിവിധ സംഘടനകളുടെ സാരഥിയും സ്ഥാപകനുമായ മശ്ഹൂദ് വി സിക്ക് വി എസ് എഫ് സാരഥികള്‍ മെമന്റോ നല്‍കി ആദരിച്ചു.


മശ്ഹൂദ് വി സി വാഴയൂര്‍ പഞ്ചായത്തില്‍ നിന്ന് ഡി ടി എം ബഹുമതി ലഭിക്കുന്ന ആദ്യ ടോസ്റ്റ്മാസ്റ്റര്‍ എന്നത് അഭിമാനകരമായ നേട്ടമാണെന്ന് പ്രസിഡന്റ് ആസിഫ് കക്കോവ് പറഞ്ഞു. വി എസ് എഫ് അംഗങ്ങള്‍ക്കായി ബാഡ്മിന്റണ്‍, വോളിബോള്‍, ബൗളിംഗ്, ഫുട്‌ബോള്‍, നീന്തല്‍ തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
പ്രസിഡന്റ് ആസിഫ് അധ്യക്ഷത വഹിച്ചു. ആമിന കോട്ടുപാടം ഉദ്ഘാടനം ചെയ്തു. മഷ്ഹൂദ് വി സി മുഖ്യപ്രഭാഷണം നടത്തി. കെ എന്‍ സുലൈമാന്‍ മദനി, റഫീഖ് കാരാട്, നസീഫ് തിരുത്തിയാട്, അബ്ദുസലാം അഴിഞ്ഞിലം, സലാം കക്കോവ് രത്‌നാകരന്‍ കാരാട്, അഷറഫ് കക്കോവ്, രഘുനാഥ് ഫറോക്, ഫാസില മഷ്ഹൂദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി ശരത് സ്വാഗതവും ട്രഷറര്‍ ജവാദ് വാഴയൂര്‍ നന്ദിയും പറഞ്ഞു.

