
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി മില്‍മയുടെ ഭരണം ഇടതുമുന്നണി കരസ്ഥമാക്കി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ കെ എസ് മണി
അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ക്ക് വിജയിച്ചാണ് ഭരണം കൈക്കലാക്കിയത്. ചെയര്‍മാനായിരുന്ന പി എ ബാലന്‍ മാസ്റ്റര്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
നാല് പതിറ്റാണ്ടോടടുക്കുന്ന കാലത്തിനിടയില്‍ ആദ്യമായാണ് മില്‍മ ഭരണ സമിതി ഇടതുമുന്നണിക്ക് കിട്ടുന്നത്. മില്‍മയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിവന്ന 1983 മുതല്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ഫെഡറേഷന്‍ ചെയര്‍മാന്‍. 2019ല്‍ അദ്ദേഹം ഒഴിഞ്ഞപ്പോഴാണ് പി എ ബാലന്‍ മാസ്റ്റര്‍ ചെയര്‍മാനായത്. ജൂലൈ 10നാണ് ബാലന്‍ മാസ്റ്റര്‍ അന്തരിച്ചത്. മസ്തിഷ്‌കത്തില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മില്‍മയുടെ സ്ഥാപക നേതാക്കളിലൊരാളാണ് അദ്ദേഹം. മുപ്പത് വര്‍ഷത്തിലേറെ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.
മൂവായിരത്തിലേറെ ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകര്‍ഷകരും മൂവായിരം കോടിയിലേറെ വിറ്റുവരവുമുള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമാണ് മില്‍മ.
മൂവായിരത്തിലേറെ ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകര്‍ഷകരും മൂവായിരം കോടിയിലേറെ വിറ്റുവരവുമുള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമാണ് മില്‍മ.

