മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് 200-ാം മീറ്റിംഗ് ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: ബിന്‍ മഹ്മൂദിലെ മിസ്റ്റര്‍ ഗ്രില്‍ റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് 200-ാം മീറ്റിംഗ് ആഘോഷിച്ചു. ‘200 വേവ്‌സ് ഓഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍’ എന്ന പ്രമേയത്തിലായിരുന്നു ചടങ്ങ്.

city exchange

ജോയ് മത്തായി, ഷമീര്‍ എം സി എന്നിവര്‍ പ്രസംഗിച്ചു. ടോസ്റ്റ്മാസ്റ്റര്‍ ഓഫ് ദ ഡേയായ ക്ലബ്ബിന്റെ സ്ഥാപകനും മുന്‍ പ്രസിഡന്റുമായ മഷൂദ് വി സി പരിപാടി നയിച്ചു.

ഏരിയ ഡയറക്ടര്‍ സയീദ് സല്‍മാന്റെ ടേബിള്‍ ടോപ്പിക്‌സ് സെഷനും ഷാനിദിന്റെ ജനറല്‍ ഇവാലുവേഷനും പ്രത്യേകം ശ്രദ്ധേയമായി.

അലര്‍ മെയ് മംഗൈയും എഴുത്തുകാരന്‍ അമാനുല്ല വടക്കാങ്ങരയും മുഖ്യാതിഥികളായിരുന്നു. കേക്ക് മുറിച്ചു 200 വിജയകരമായ മീറ്റിംഗുകള്‍ ആഘോഷിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!