കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എം എല്‍ എ

Web Desk
1 Min Read

ആലുവ: കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷനേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ എ. എ അജ്മലിനെ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്. ഐയും പോലീസും ചേര്‍ന്ന് അകാരണമായി ക്രൂരമായി മര്‍ദ്ദിച്ചതില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ സര്‍ക്കാരിനോടാവശ്യപ്പെട്ടു. സ്ഥിരമായി ആലുവയിലെ പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ക്രിമിനല്‍ സ്വഭാവം ഉള്ള പോലീസുകാരെ സസ്‌പെന്റ് ചെയ്യുകയല്ല മറിച്ച് സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടാത്തതുകൊണ്ടാണെന്നും എം എല്‍ എ പറഞ്ഞു.
മോഫിയ പര്‍വീണിന് നീതി ലഭിക്കുന്നതിനുവേണ്ടി കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോരാടി സി ഐയെ സസ്‌പെന്റ് ചെയ്യിച്ചതിലുള്ള വിരോധമാണ് ഇങ്ങനെ തീര്‍ക്കുന്നത്. താന്‍ കെ എസ് യുവിന്റെ സംസ്ഥാന ഭാരവാഹിയും പ്രതിപക്ഷനേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫാണെന്നും പറഞ്ഞിട്ടുകൂടി പരുഷമായി തെറിവിളിച്ചു കൊണ്ടാണ് അജ്മലിനെ അകാരണമായി മര്‍ദ്ദിച്ചത് എന്നത് കോണ്‍ഗ്രസ്സുകാരോടുള്ള വിരോധം തീര്‍ക്കുവാന്‍ വേണ്ടിയാണ് എന്നാണ് മനസ്സിലാകുന്നത്. ഇതുപോലെ പ്രതികാരം തീര്‍ക്കുവാന്‍ പോലീസിനെ കയറൂറി വിട്ട് ആരെയും പരുഷമായി തെറിവിളിക്കുവാനും മര്‍ദ്ദിക്കുവാനും ആരാണ് അധികാരം കൊടുത്തിരിക്കുന്നതെന്നും ഇതിന് ആലുവയിലെ പോലീസ് കനത്ത വില നല്‍കേണ്ടിവരുമെന്നും ജനപ്രതിനിധി എന്ന നിലയില്‍ തനിക്കിത് കൈയ്യും കെട്ടി നോക്കി നില്‍ക്കുവാന്‍ സാധിക്കുകയില്ലെന്ന് പോലീസിനെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും എം എല്‍ എ പറഞ്ഞു.
എം എല്‍ എ ഈ വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു ധരിപ്പിക്കുകയും നടപടി വേണമെന്നാവശ്യപ്പെടുകയും ചെയ്തു.

city exchange
Share This Article
Leave a Comment
error: Content is protected !!