മൊഡേണ വാക്‌സിന്‍ ഈ മാസം പകുതിയോടെ ആശുപത്രികളിലെത്തിയേക്കും

Web Desk
1 Min Read

ന്യൂഡല്‍ഹി: യു.എസ് നിര്‍മാതാക്കളായ മൊഡേണയുടെ കൊവിഡ് വാക്സിന്‍ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാകും.സിപ്ല ഇറക്കുമതി ചെയ്യുന്ന വാക്സിന്‍ ജൂലൈ 15 ഓടെ ആശുപത്രികളില്‍ ലഭ്യമായി തുടങ്ങുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ചയാണ് സിപ്ലക്ക് മൊഡേണ വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിച്ചത്.ഇറക്കുമതി ചെയ്യുന്ന വാക്സിന്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറുകയും അവ സൂക്ഷിച്ച് വെക്കാന്‍ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസായിട്ടാണ് വാക്സിന്‍ നല്‍കുക. രാജ്യത്ത് ഇതുവരെ 35 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു കഴിഞ്ഞു. കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് വി, മൊഡേണ എന്നീ വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ അനുമതി ലഭിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!