മോന്‍സണെ മൂന്നു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

Web Desk
1 Min Read

കൊച്ചി: ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്ത പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണെ മൂന്നുദിവസത്തേക്ക് എറണാകുളം അഡീഷണല്‍ സി ജെ എം കോടതി ക്രൈബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കായിരുന്നു ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. മോന്‍സന്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയ കോടതി ഇയാള്‍ക്ക് മതിയായ ചികിത്സകള്‍ നല്‍കണമെന്നും ഉത്തരവിട്ടു.

city exchange

എച്ച് എസ് ബി സി ബാങ്കിന്റെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. വ്യാജ അക്കൗണ്ട് എങ്ങനെ ഉണ്ടാക്കി, ഇതിനായി ഉപയോഗിച്ച ഹാര്‍ഡ് വെയര്‍ എന്നിവ കണ്ടേത്തണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാകാന്‍ അഞ്ച് ദിവസത്തേക്കെങ്കിലും കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടത്.
രാവിലെ 11 മണിക്ക് കോടതി കേസ് പരിഗണനയ്ക്കായി വെച്ചിരുന്നെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില തൃപ്തികരമായതോടെ വൈകിട്ട് നാല് മണിയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്.

പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. എന്നാല്‍ പരിശോധനയില്‍ ബാങ്കിലോ വിദേശത്തോ ഇയാള്‍ക്ക് അക്കൗണ്ടുകള്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ടിപ്പു സുല്‍ത്താന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി തുടങ്ങിയവ തന്റെ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇവയെല്ലാം ചേര്‍ത്തലയിലെ ഒരു ആശാരിയാണ് നിര്‍മ്മിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!