
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിര്‍മല പ്രൊവിന്‍സ് ഓഫ് മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വന്റില്‍ കൊതുക് ദിനം ആചരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്‌നേഹ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സാജു മത്തായി അധ്യക്ഷത വഹിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് മലേറിയ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.

ഗ്രാമപഞ്ചായത്ത് അംഗം ഹിദ ജയകുമാര്‍, പ്രൊവിഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ദിവ്യ എം എസ് ജെ, സിസ്റ്റര്‍ ഡെല്ല എം എസ് ജെ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം മരണപ്പെട്ട ചുണങ്ങം വേലി കൊല്ലമ്മാപറമ്പില്‍ ജോസഫ് ദേവസി എന്നയാളുടെ നേത്രദാനത്തിന് നേതൃത്വപരമായ പങ്ക് വഹിച്ച ആശ പ്രവര്‍ത്തക ബീന ബാബുവിനെ ചടങ്ങില്‍ വൈസ് പ്രസിഡണ്ട് സ്‌നേഹ മോഹനന്‍ ആദരിച്ചു.
