പോസ്‌റ്റോഫീസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് ബെന്നി ബഹനാന്‍ എം പി

Web Desk
1 Min Read

ആലുവ: ആലുവ നഗരത്തില്‍ പൊതുജനങ്ങള്‍ വളരെയധികം ആശ്രയിക്കുന്ന പോസ്റ്റ് ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ വ്യഗ്രത കാണിക്കുന്ന തപാല്‍ വകുപ്പിന്റെ നീക്കം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹനാന്‍ എം പി കേന്ദ്ര വാര്‍ത്താ വിനിമയവകുപ്പ് മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യക്ക് കത്ത് നല്‍കി.

city exchange

പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ളതും പൊതുജനങ്ങളും കച്ചവടക്കാരും വിദ്യാര്‍ഥികളും വളരെയധികം ആശ്രയിക്കുന്നതുമായ ആലുവ ടൗണ്‍ ബസ് സ്റ്റാന്‍ഡ് പോസ്റ്റ് ഓഫീസും ആലുവ അശോകപുരം പോസ്റ്റ് ഓഫീസും അടച്ചുപൂട്ടാനുള്ള നടപടി തപാല്‍ വകുപ്പ് ഇല്ലാതാക്കി സ്വകാര്യ കൊറിയര്‍ കമ്പനികളെ സഹായിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിഗൂഢ അജണ്ടയാണ്.

സാധാരണക്കാരായ പൊതുജനങ്ങള്‍ ആശ്രയിക്കുന്ന പോസ്റ്റ് ഓഫീസുകള്‍ എന്നേക്കുമായി അടച്ചു പൂട്ടുന്നതിനുള്ള സൂചനയാണ് ഇത്തരം നടപടികള്‍. ലാഭം മാത്രം മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാ അവശ്യ സര്‍വീസുകളും സ്വകാര്യവത്ക്കരിക്കുന്നതിന്റെ മറ്റൊരു വശമാണ് പോസ്റ്റ് ഓഫീസുകള്‍ നിര്‍ത്തലാക്കി സ്വകാര്യ മേഖലയ്ക്ക് ഇത്തരം സേവനങ്ങള്‍ കൈമാറുന്നതിനുള്ള നീക്കം.

ആലുവയിലെ ജനങ്ങളുടെയും തപാല്‍ ജീവനക്കാരുടെയും ആവശ്യം മുന്‍നിര്‍ത്തി പോസ്റ്റ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിനുള്ള നീക്കത്തില്‍ നിന്ന് തപാല്‍ വകുപ്പ് പിന്‍മാറണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തില്‍ ബെന്നി ബഹനാന്‍ എം പി ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!