മുഹബ്ബത്ത് കീ ഉത്സവ് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മുഹബ്ബത്ത് കീ ഉത്സവ് പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം അഡ്വ. മാത്യു കുഴല്‍നാടന്‍ എം എല്‍ എ നിര്‍വഹിച്ചു. ഡിസംബര്‍ 20 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ മനോഹരമായ വിവിധ പരിപാടികള്‍ ഉള്‍പ്പടെ പ്രമുഖ ഗായകരുടെ സംഗീത നിശയും ഉണ്ടായിരിക്കും.

city exchange

കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ അതിഥികളായി പങ്കെടുക്കും.

ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിന്‍ മേപ്പയ്യൂര്‍, മുഖ്യരക്ഷാധികാരി അഷ്റഫ് വടകര, ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി വാണിമേല്‍, ജില്ലാ ഭാരവാഹികളായ ഗഫൂര്‍ ബാലുശ്ശേരി, സുരേഷ്ബാബു, അമീര്‍ കെ ടി, സൗബിന്‍, നിയോജകമണ്ഡലം പ്രസിഡന്റുമാരായ റഹീം കൊടുവള്ളി, സിഹാസ് ബാബു, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മുനവ്വര്‍ കുറ്റ്യാടി, ബിജു ടി വി, ജിജിത്ത് മുല്ലശേരി തുടങ്ങിയ നേതാക്കള്‍ പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!