
റിയാദ്: സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നവംബര്‍ 18ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. യു എസുമായി സൗദിയുടെ പ്രതിരോധ കരാറിന് അന്തിമരൂപം നല്‍കുന്നതിന്റെ ഭാഗമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വൈറ്റ് ഹൗസിലെത്തുന്നത്. ട്രംപ് രണ്ടാമതും പ്രസിഡന്റായതിന് ശേഷം ആദ്യമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വൈറ്റ് ഹൗസിലെത്തുന്നത്. ഏഴു വര്‍ഷം മുമ്പാണ് സൗദി കിരീടാവകാശി വൈറ്റ് ഹൗസ് അവസാനമായി സന്ദര്‍ശിച്ചത്.

സൈനിക സഹകരണം, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടല്‍, മെയ് മാസത്തില്‍ ട്രംപിന്റെ നാല് ദിവസത്തെ മിഡില്‍ ഈസ്റ്റ് യാത്രയില്‍ ഉണ്ടാക്കിയ കരാറുകള്‍ എന്നിവയും ചര്‍ച്ചയിലുണ്ടാകും.

ഖത്തറിനെതിരായ ഏതൊരു സായുധ ആക്രമണവും സ്വന്തം സുരക്ഷയ്ക്ക് നേരെയുള്ള ഭീഷണിയായി കണക്കാക്കുമെന്ന യു എസിന്റെ ഉറപ്പുപോലെ സൗദി അറേബ്യയ്ക്കും ലഭിക്കണമെന്നും ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സൗദി കിരീടാവകാശിയെ ‘അദ്ദേഹത്തിന്റെ പ്രായത്തില്‍ കവിഞ്ഞ ജ്ഞാനി’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

