എം ഡബ്ല്യു എ ക്യു തുമ്പപ്പൂ 2026 ഓണാഘോഷം നടത്തി

Web Desk
1 Min Read

ദോഹ: മന്ദലാംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ (എം ഡബ്ലു എ ക്യു) സംഘടിപ്പിച്ച ‘തുമ്പപ്പൂ 2026’ ഓണാഘോഷം സിഗ്നേച്ചര്‍ ബേ മര്‍സയില്‍ വര്‍ണാഭമായി നടന്നു.

city exchange

മന്ദലാംകുന്ന് പ്രദേശത്തെ ഖത്തര്‍ പ്രവാസി സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും സ്‌നേഹവും സൗഹൃദവും പങ്കുവെച്ച ഒത്തുചേരലായി പരിപാടി മാറി. ആനവണ്ടി ബീറ്റ്‌സ് അവതരിപ്പിച്ച സംഗീതപരിപാടിയും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ആഘോഷംത്തിന് മാറ്റുകൂട്ടി.

പ്രസിഡന്റ് ഷാഹുല്‍ കോട്ടപ്പുറത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി താഹ ജമാല്‍ സ്വാഗതം പറഞ്ഞു. റേഡിയോ മലയാളം 98.6 എഫ് എം സി ഇ ഒ അന്‍വര്‍ ഹുസൈന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ലാല്‍ വലിയകത്ത് ഓണസന്ദേശം നല്‍കി.

മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുള്ള വടക്കാങ്ങര മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി കാസിം കറുത്താക്ക ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ ജിഷാദ് ഹൈദരലി നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!