

ദോഹ: വടകരക്ക് സമീപം ചോറോട് മുട്ടുങ്ങല്‍ സ്വദേശി കൈനാട്ടി കെ ബി എം വീട്ടില്‍ അസീസ് (54) ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി.

പിതാവ്: പരേതനായ കോവുമ്മല്‍ കുഞ്ഞിക്കണ്ടി മമ്മദ്. മാതാവ്: പരേതയായ പാത്തുട്ടി. ഭാര്യ: മഫീദ അസീസ്. മക്കള്‍: അഫ്‌നാസ്, അജീം.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് രാത്രി പത്തരയ്ക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ കണ്ണൂരിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
