
ആലുവ: സംസ്‌കാര സാഹിതി ആലുവ നിയോജകമണ്ഡലം കമ്മിറ്റി ചൂണ്ടി ഭാവന ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണവും കുട്ടികളുടെ ക്വിസ് മത്സരവും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയര്‍മാന്‍ വി എസ് ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.

എടത്തല നൊച്ചിമ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആര്‍ രഹന്‍ രാജ് മുഖ്യപ്രഭാഷണം നടത്തി. എടത്തല സഹകരണ ബാങ്ക് പ്രസിഡണ്ട് ഷംസുദ്ദീന്‍ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. എടത്തല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഡി പ്രദീപ്കുമാര്‍, സിറാജ് ചേനക്കര, അംബിക രഘുനാഥ്, ബാലകൃഷ്ണന്‍ കതിരൂര്‍, ഗോപി എടത്തല, നിസാര്‍ അഹമ്മദ്, അസീസ് കുറ്റനാംകുടി, സിന്ധു ഗോപിനാഥ്, സന്തോഷ് തേക്കിലക്കാട്ടില്‍, സിന്ധു വിദ്യാധരന്‍, ശ്യാം അമ്പലക്കാടന്‍, ഷിജാര്‍ അട്ടക്കാട്ട്, യൂനുസ്, നിസാദ്, ഷെറീന തുടങ്ങിയവര്‍ ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു. ക്വിസ് മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും മഹാത്മാ ഗാന്ധിയുടെ പുസ്തകവും നല്‍കി.
