എംബസി ടോറസ് സംസ്ഥാനത്തെ പുത്തന്‍ കാല്‍ വെപ്പ്: സെബി ജോസഫ്

Web Desk
1 Min Read

കോഴിക്കോട്: സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുത്തന്‍ കാല്‍വെപ്പാണ് കഴിഞ്ഞ ദിവസം ടെക്‌നോ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട
എംബസി ടോറസ് ബില്‍ഡിങ്ങെന്ന് ഓട്ടിസ് ഇന്ത്യ പ്രസിഡന്റും മലയാളിയുമായ സെബി ജോസഫ് പറഞ്ഞു.

city exchange

കേരളത്തില്‍ ഗ്രേഡ് എ വാണിജ്യ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഡിമാന്റ് വര്‍ധിക്കുകയും ബിസിനസ്സിനനുകൂലമായ സാഹചര്യം ഉരുത്തിരികയും ചെയ്യുന്നത് സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഇത് സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലീഡിന്റെ ഗോള്‍ഡണ്‍ സര്‍ട്ടിഫിക്കേഷന്‍ ലക്ഷ്യമാക്കി പണിത ഈ ഗ്രീന്‍ ബില്‍ഡിങ്ങില്‍
കെട്ടിടത്തെപ്പോലെ തന്നെ കുറഞ്ഞ ഊര്‍ജം മാത്രം ഉപയോഗപ്പെടുത്തുന്നവയാണ് ഇലവേറ്ററുകളും. കൂടാതെ ലിഫ്റ്റ് നില്‍ക്കുമ്പോള്‍ ഊര്‍ജം വലിച്ചെടുത്ത് കെട്ടിടത്തിലെ തന്നെ മറ്റാവശ്യങ്ങള്‍ക്കായി നല്‍കുകയും ചെയ്യുന്നു. അതി നൂതനമായ ഓട്ടിസ് കോംപാസ്, യാത്രാ സമയം കുറച്ച് കാര്യശേഷി വര്‍ധിപ്പിക്കുന്നുവെന്നതടക്കമുള്ള പ്രത്യേകതകളും എംബസി ടോറസ് ടെക് സോണിന്റെ ഉദ്ഘാടനം ചെയ്യപ്പെട്ട നയാഗ്ര, ഓഫീസ് സമുച്ചയത്തിനുണ്ട്.

Share This Article
Leave a Comment
error: Content is protected !!