
കോഴിക്കോട്: നിപ ബാധിച്ച് ബാലന്‍ മരിച്ചതിന് പിന്നാലെ രണ്ട് പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറയിച്ചു. നേരത്തെ രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ട രണ്ടുപേരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.
നിരീക്ഷണത്തിലായിരുന്ന ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

നിപ ബാധിതനായി കുട്ടി മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മരിച്ച കുട്ടിക്ക് ഒരു ഘട്ടത്തിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ലെന്നും കുട്ടിയെ പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ സ്രവ പരിശോധന നടത്താതിരുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും വീണ ജോര്‍ജ് അറിയിച്ചു.


രോഗപ്രതിരോധത്തിനും വ്യാപനം തടയുന്നതിനുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ വാര്‍ഡിനൊപ്പം പ്രത്യേക ലാബും ഐ സി യുവും ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു.
കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തരടക്കം 17 പേര്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ല.
മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 152 പേരാണ് നിലവിലുള്ളത്. ഇതില്‍ 20 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.


