എന്‍ കെ മുഹമ്മദ് ശാഫി സഅദി കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനായി തുടരും

Web Desk
1 Min Read

ബംഗളൂരു: കര്‍ണാടകയില്‍ മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍ കെ മുഹമ്മദ് ശാഫി സഅദി ഉള്‍പ്പെടെ നാലുപേരുടെ നാമനിര്‍ദ്ദേശം റദ്ദാക്കിയ വിജ്ഞാപനം പിന്‍വലിച്ചു. ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പ് അണ്ടര്‍ സെക്രട്ടറിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ശാഫി സഅദി കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനായി തുടരും.

city exchange

സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള 140ലധികം കോര്‍പറേഷനുകളുടേയും ബോര്‍ഡുകളുടേയും നോമിനേറ്റഡ് ചെയര്‍മാന്‍, അംഗങ്ങള്‍, ഡയറക്ടര്‍ എന്നിവരുടെ നിയമനം റദ്ദാക്കിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന വഖഫ് ബോര്‍ഡിലെ നോമിനേറ്റഡ് അംഗങ്ങളുടെ നിയമനവും റദ്ദാക്കിയത്. സ്വയംഭരണ സ്ഥാപനമായ വഖഫ് ബോര്‍ഡില്‍ അംഗങ്ങളുടെ കാലാവധി അഞ്ച് വര്‍ഷമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റേയും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വഖഫ് ബോര്‍ഡ് അംഗങ്ങളുടെ നാമനിര്‍ദ്ദേശം റദ്ദാക്കിയ വിജ്ഞാപനം പിന്‍വലിച്ചത്.

Share This Article
Leave a Comment
error: Content is protected !!