നോര്‍ക്ക ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: പ്രവാസി വെല്‍ഫെയര്‍ കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നോര്‍ക്ക റൂട്‌സിന്റെ സഹകരണത്തോടെ സര്‍വീസ് ക്യാമ്പ് സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി പുതുതായി ആരംഭിച്ച നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള വിവിധ പ്രവാസി ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്താനും അംഗത്വമെടുക്കാനും നോര്‍ക്ക ഐ ഡി കാര്‍ഡ് രജിസ്‌ട്രേഷനുമായി ഉംഗുവൈലിനയിലെ തണല്‍ റെസിഡന്‍സിയില്‍ സംഘടിപ്പിച്ച ക്യാമ്പ് നൂറുകണക്കിനാളുകള്‍ വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി.

city exchange

പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് റാസിഖ് നാരങ്ങോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നോര്‍ക്ക സെല്‍ കണ്‍വീനര്‍ ഷസുദ്ദീന്‍ വാഴേരി വിവിധ ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്തി. ഷാനവാസ് ആയഞ്ചേരി പ്രവാസികളുടെ സാമ്പത്തിക ഭദ്രത എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ സെക്രട്ടറി യാസര്‍ ടി എച്ച്, ഷരീഫ് മാമ്പയില്‍, റിയാസ് കോട്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ നാസര്‍ വേളം, ഹബീബ് റഹ്മാന്‍, കെ സി ഷാക്കിര്‍, ബഷീര്‍ കൊമ്മിണി, എം എന്‍ അബ്ദുല്ല, മുഹമ്മദലി പീടിയേക്കല്‍, ഷക്കീല്‍ വാഴേരി, ജസീം വാഴേരി, തസ്‌നീം വാണിമേല്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!