

ദോഹ: തൃശൂര്‍ ജില്ലയിലെ സൗത്ത് ഒരുമനയൂര്‍ നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ ഒയാസിസ് ഖത്തറിന്റെ നാല്പതാം വാര്‍ഷികം രണ്ടു ദിവസം നീണ്ടുനിന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു.


ദോഹയുടെ വടക്ക് ഭാഗത്തുള്ള ഉമ്മ് അല്‍ അമദ് റിസോര്‍ട്ടിലേക്ക് കുടുംബാംഗങ്ങളോടൊത്ത് നടത്തിയ വിനോദയാത്ര ഏറെ ആസ്വാദ്യകരമായിരുന്നു. തുടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങളും കൊച്ചു കുട്ടികളുടെ വിനോദങ്ങളും പരിപാടിയില്‍ അരങ്ങേറി.


‘കണ്ണൂര്‍ കാഫ്’ ടീം അവതരിപ്പിച്ച കൊട്ടും പാട്ടും പരിപാടി ചടങ്ങിന് കൂടുതല്‍ കൊഴുപ്പേകി.
സെപ്റ്റംബറില്‍ നാട്ടില്‍ നടത്തിയ സൗജന്യ കിഡ്‌നി രോഗ നിര്‍ണയ ക്യാമ്പ് ഏറെ ശ്രദ്ധേയമായി. മുന്നൂറോളം പേര്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി.
വൈസ് പ്രസിഡന്റ് എ വി അബ്ദുല്‍ റഹ്‌മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വി സി മുജീബ് സ്വാഗതവും ട്രഷറര്‍ പി കെ മുഹമ്മദുണ്ണി നന്ദിയും പറഞ്ഞു.

