ഒഡീസി ഓഫ് കളേഴ്സിന് ദര്‍ബാര്‍ ഹാളില്‍ തുടക്കം

Web Desk
1 Min Read

കൊച്ചി: അവരോടൊപ്പം നിറങ്ങളും യാത്ര ചെയ്തെത്തിയപ്പോള്‍ എറണാകുളം ദര്‍ബാര്‍ ഹാളില്‍ ചിത്രങ്ങളുടെ ചെമ്പകം വിരിഞ്ഞു; സിംഗപ്പൂരിന് സങ്കീര്‍ത്തനം പാടി.

city exchange

സിംഗപ്പൂര്‍ പ്രവാസികളായ മൂന്ന് മലയാളി ആര്‍ട്ടിസ്റ്റുകളുടെ ചിത്രപ്രദര്‍ശനത്തിന് ദര്‍ബാര്‍ ഹാളില്‍ തുടക്കമായി. ഒഡീസി ഓഫ് കളേഴ്സ് എന്നു പേരിട്ട ചിത്രപ്രദര്‍ശനം നവംബര്‍ 30 വരെ തുടരും.

ജീവിതം കരുപ്പിടിപ്പിച്ച സിംഗപ്പൂരിനേയും അങ്ങോട്ടേക്ക് വിമാനം കയറുംമുമ്പ് മനസ്സില്‍ ചേര്‍ത്തുവെച്ച നാടിന്റേയും നിറങ്ങളും ജീവിതവുമാണ് ഒഡീസി ഓഫ് കളേഴ്സില്‍ നിറഞ്ഞു നിന്നത്.

ദീപ മദന്‍, ഹരി ചന്ദ്ര ജയശങ്കര്‍, സജീവ് കുമാര്‍ ചിയ്യാരത്ത് എന്നീ ആര്‍ട്ടിസ്റ്റുകളുടെ 57 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കാന്‍വാസില്‍ അക്രിലിക്കിലും ഓയില്‍ പെയിന്റിലുമാണ് ഇവര്‍ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

- Advertisement -
Ad image

ഓരോരുത്തര്‍ക്കും സന്തോഷം തരുന്ന കാര്യങ്ങളില്‍ മുഴുകാനാണ് ശ്രമിക്കേണ്ടതെന്നും അങ്ങനെ ചെയ്യുമ്പോള്‍ ഏതു പ്രായത്തിലും ഉള്ളിലുള്ള കഴിവുകള്‍ നമ്മളറിയാതെ പുറത്തേക്കെത്തുമെന്നും ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് ചിത്രകാരിയും സംരംഭകയും വീസ്റ്റാര്‍ ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും സി എം ഡിയുമായ ഷീല കൊച്ചൗസേപ് പറഞ്ഞു. എല്ലാവരുടേയും ഉള്ളില്‍ കഴിവുകളുണ്ടെങ്കിലും കുറച്ചുപേര്‍ മാത്രമാണ് അത് തിരിച്ചറിയുന്നതെന്നും അവര്‍ വിശദമാക്കി. എല്ലാ കാര്യങ്ങളും ശ്രമിച്ചു നോക്കുമ്പോഴാണ് നമുക്ക് ഉള്ളിലെ കഴിവുകള്‍ തിരിച്ചറിയാനാവുകയെന്നും അവര്‍ വിശദമാക്കി. ഇഷ്ടമുള്ള കാര്യങ്ങളില്‍ മുഴുകുമ്പോള്‍ നിരവധി അസുഖങ്ങളും നമ്മെ തേടി വരാതിരിക്കുമെന്നും ഷീലാ കൊച്ചൗസേപ് പറഞ്ഞു.

ആര്‍ട്ടിസ്റ്റ് കലാധരന്‍, സജീവ് കുമാര്‍ ചിയ്യാരത്ത്, ഹരി ചന്ദ്ര ജയശങ്കര്‍, ദീപ മദന്‍, ദിനേശ് എന്നിവര്‍ പ്രസംഗിച്ചു. ദര്‍ബാര്‍ ഹാളില്‍ രാവിലെ 11 മുതല്‍ രാത്രി ഏഴു വരെയാണ് പ്രദര്‍ശനം.

Share This Article
Leave a Comment
error: Content is protected !!