
മനാമ: കേരള സംസ്ഥാന നിയമസഭ ഡെപ്യുട്ടി സ്പീക്കറും കെ പി സി സി രാഷ്ട്രീയകാര്യ സമതി അംഗവുമായ അഡ്വ. ഷാനി മോള്‍ ഉസ്മാന് ഒ ഐ സി സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബി എം സി ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കി.

വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിനെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആര്‍ക്കും പരാതികള്‍ ഇല്ലാതെ ഓണം ആഘോഷിച്ചതെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

മുന്‍ കാലങ്ങളില്‍ സെക്രട്ടെറിയേളറ്റിന് മുന്നില്‍ തിരുവോണത്തിന്റെ അന്ന് പോലും നിരവധി സമരങ്ങള്‍ നടക്കുന്നത് നമ്മള്‍ കണ്ടിരുന്നു. പക്ഷെ ഈ വര്‍ഷം അങ്ങനെ സമരങ്ങള്‍ ഒന്നും നടന്നില്ലെന്ന് മാത്രമല്ല അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും നല്‍കുവാനും സര്‍ക്കാരിന് സാധിച്ചു.
പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പല സംഘടനകളും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്, മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി അവയ്ക്ക് പരിഹാരം കാണുവാനും ശ്രമിക്കും എന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
ഒ ഐ സി സി ദേശീയ കമ്മറ്റി പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബി എം സി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്തില്‍, ഒ ഐ സി സി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒ ഐ സി സി വര്‍ക്കിംഗ് പ്രസിഡന്റ് ബോബി പാറയില്‍, ട്രഷറര്‍ ലത്തീഫ് ആയംചേരി, ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ സി, സൈദ് എം എസ്, പ്രദീപ് മേപ്പയൂര്‍, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സിന്‍സണ്‍ ചാക്കോ പുലിക്കോട്ടില്‍, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, ഐ വൈ സി ചെയര്‍മാന്‍ നിസാര്‍ കുന്നംകുളത്തില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.
ഒ ഐ സി സി നേതാക്കളായ രജിത് മൊട്ടപ്പാറ, സിബി ചെമ്പന്നൂര്‍, റംഷാദ് അയിലക്കാട്, സുരേഷ് പുണ്ടൂര്‍, സല്‍മാനുല്‍ ഫാരിസ്, അലക്‌സ് മഠത്തില്‍, സിജു പുന്നവേലി, സന്തോഷ് നായര്‍, സന്തോഷ് ബാബു, മജീദ്, കിഷോര്‍, റാഫി സെന്‍ട്രല്‍ മാര്‍ക്കറ്റ്, നാസര്‍ തൊടിയൂര്‍, ബൈജു ചെന്നിത്തല, വിന്‍സെന്റ് കക്കയം, ബിജുബാല്‍ സി കെ, നൈസാം, ഫൈസല്‍ പട്ടാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

