

ആലുവ: നെടുമ്പാേേശ്ശരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രമുഖ ഗ്രൗണ്ട് ഹാന്‍ഡിലിങ് കമ്പനിയായ ബി ഡബ്ല്യു എഫ് എസിലെ തൊഴിലാളികള്‍ക്ക് ഇത്തവണ ഒരുമാസത്തെ ശമ്പളം ബോണസായി ലഭിക്കും. ഇതുസംബന്ധിച്ച് കാക്കനാട് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (സെന്‍ട്രല്‍) കെ അജീറ്റ് കുമാറിന്റെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയിലാണ് തീരുമാനമായത്.

മാനേജ്‌മെന്റിനുവേണ്ടി ദുഷ്വന്ദ് കൗശല്‍, അനീബ് നെടിയറ, വിവിധ ട്രേഡ് യൂണിയനുകള്‍ക്കുവേണ്ടി വി പി ജോര്‍ജ്, ഷിജോ തച്ചപ്പിള്ളി, ആന്റണി ജോര്‍ജ്, ജോമോന്‍, തമ്പി പോള്‍, എ എസ് സുരേഷ്, ബിതേഷ് കുമാര്‍, കെ അനൂപ് എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു.
