

ദോഹ: ഫിഫ 2022 ഖത്തര്‍ ലോകകപ്പിലേക്ക് ഇനി ദൂരം ഒരു വര്‍ഷം മാത്രം. ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ ഞായറാഴ്ചയാണ് ആരംഭിക്കുക. ഇതിന്റെ ഭാഗമായി ദോഹ കോര്‍ണിഷില്‍ ലോകകപ്പിന്റെ ഔദ്യോഗിക കൗണ്ട്ഡൗണ്‍ ക്ലോക്ക് സ്ഥാപിക്കും.

നവംബര്‍ 21ന് ഞായറാഴ്ച ജോയിന്‍ ദ ബീറ്റ് എന്ന പേരിലുള്ള വെര്‍ച്വല്‍ ആഘോഷത്തില്‍ ദോഹയോടൊപ്പം ഫുട്ബോള്‍ ലോകത്തിനും പങ്കുചേരാനാവും. ഞായറാഴ്ച രാത്രി എട്ടരയ്ക്ക് നടക്കുന്ന ചടങ്ങില്‍ 2022 നവംബര്‍ 21 എന്ന ലോകകപ്പ് കിക്കോഫ് ദിനത്തിലേയ്ക്ക് ഔദ്യോഗിക കൗണ്ട് ഡൗണ്‍ ക്ലോക്കിലെ സൂചി പ്രവര്‍ത്തിച്ചു തുടങ്ങും. 30 മിനിറ്റ് നീളുന്ന പരിപാടിയില്‍ ഡ്രോണ്‍ ഷോയും വൈവിധ്യമാര്‍ന്ന പരിപാടികളും ഉണ്ടാകും.

https://www.youtube.com/FIFATV, https://www.qatar2022.qa എന്നിവയിലൂടെ പരിപാടികള്‍ ലൈവ് ആയി കൗണ്ട്ഡൗണ്‍ പരിപാടികള്‍ കാണാനാവും. ഇതോടൊപ്പം ഫുട്ബാള്‍ ആരാധകര്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ വഴി തങ്ങളുടെ നൃത്തച്ചുവടുകള്‍ #WorldCup എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് പങ്കുവെക്കാം.
2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ് അരങ്ങേറുന്നത്.

